Wednesday 23 October 2019




പെരിയ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ചെന്നിത്തല

By Sooraj Surendran .19 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: പെരിയയിൽ യൂത്ത് കോൺഗ്രെസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശരത്‌ലാലിന്റെയും കൃപേഷിന്റേയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും ഇതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കൊലപാതകം നടത്തിയവരെ സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാവിനെ പുറത്താക്കിയതുകൊണ്ട് മാത്രം രക്ഷപെടാൻ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കേസ് പിണറായി പോലീസ് അന്വേഷിച്ചാൽ ഡ്യൂപ്ലിക്കേറ്റ് പ്രതികളെ മാത്രമേ ലഭിക്കുകയുള്ളുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.