Monday 20 January 2020




പെരിയ കൊലപാതകം: പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നെന്ന് കോൺഗ്രസ്

By Sooraj Surendran .19 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് എഫ്‌ഐആറിൽ പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനുമായി കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ പ്രൊഫഷണൽ ഗുണ്ടാ സംഘമാണെന്നാണ്യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.