Thursday 21 November 2019




കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം: ക്രൂര കൃത്യത്തിന്റെ ചുരുളഴിയുന്നു

By Sooraj Surendran .18 Feb, 2019

imran-azhar

 

 

കാസർഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിന്റെയും, കൃപേഷിന്റേയും കൊലപാതകത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കല്യോട്ട്-തന്നിത്തോട് റോഡിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. കല്യോട്ട് നടക്കുന്ന പെരുങ്കളിയാട്ടത്തിന്‍ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ഇവരുടെ വരവും കാത്ത്‌ റോഡരികിൽ ഒളിച്ചിരുന്ന ഗുണ്ടകൾ. മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുണ്ടകൾ ശരത്‌ലാലിനെ കൊലപ്പെടുത്താനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൃപേഷിനേയും ഗുണ്ടകൾ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ശരത്‌ലാലിന്റെ കൊലപാതകത്തിൽ സാക്ഷികൾ അവശേഷിക്കാതിരിക്കാനാണ് കൃപേഷിനേയും കൊലപ്പെടുത്തിയത്. ശരത്‌ലാലിന്റെ കഴുത്തിന്റെ ഭാഗത്ത് വെട്ടിയതോടെ നിലത്തുവീഴുകയും തുടർന്ന് കാലുകളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് കണ്ട് ഭയന്നോടിയ കൃപേഷിനെ പിന്തുടർന്ന് തലയിൽ കൊടുവാളുപയോഗിച്ച് വെട്ടുകയായിരുന്നു. കണ്ണൂരിൽ നിന്നുള്ള പ്രൊഫഷണൽ സംഘമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.