Friday 10 July 2020




പെരിയ ഇരട്ടകൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി

By Sooraj Surendran .01 Mar, 2019

imran-azhar

 

 

തിരുവനന്തപുരം: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും കുടുംബം ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി. രാഷ്ട്രീയ കൊലപാതകമായതിനാൽ പ്രതികളെ സിപിഎം സംരക്ഷിക്കാൻ സാധ്യതയുണ്ടെന്നും, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുടുംബം പരാതിയിൽ പറഞ്ഞു. കേസ് സിബിഐക്ക് കൈമാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും കുടുംബങ്ങൾ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയ പ്രതി മൊഴി മാറ്റുകയും, പോലീസിന്റെ ക്രൂര മർദനവും, ഭീഷണിയുമാണ് കുറ്റം സമ്മതിക്കാൻ കാരണമെന്നും പറഞ്ഞു. പീതാംബരൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. പ്രതിപക്ഷ നേതാവും കെപിസിസിയും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.