Saturday 22 February 2020




പെരിയ ഇരട്ടക്കൊല: പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

By Sooraj Surendran .21 May, 2019

imran-azhar

 

 

കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആറിൽ വിലയിരുത്തിയ കേസ് എങ്ങനെയാണ് വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ കൊലപാതകമായി മാറിയതെന്ന് കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കവെ സിംഗിള്‍ബെഞ്ച് ആണ് പൊലീസുകാരെ വിമർശിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 28 ലേക്ക് മാറ്റി. ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേശും ശരത് ലാലും കൊല്ലപ്പെടുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കേസ് ഡയറി കോടതിയിൽ സമർപ്പിച്ചു.