Wednesday 23 October 2019




പെരിയ ഇരട്ടക്കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്തു

By Sooraj Surendran .20 Feb, 2019

imran-azhar

 

 

കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും, കൃപേഷിനേയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. ഇരുവരെയും കൊലപ്പെടുത്താൻ ഗുണ്ടകൾ ഉപയോഗിച്ച വടിവാളുകളും, ഇരുമ്പ് ദണ്ഡുകളുമാണ് പോലീസ് കണ്ടെടുത്തത്. കൂടാതെ അറസ്റ്റിലായ സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കല്യോട് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പോലീസ് കണ്ടെത്തിയ ആയുധങ്ങൾ പീതാംബരൻ തിരിച്ചറിഞ്ഞു.