Friday 10 July 2020




പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

By Sooraj Surendran .19 Feb, 2019

imran-azhar

 

 

കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് പീതാംബരനെ അറസ്റ്റ് ചെയ്തതെങ്കിലും മണിക്കൂറുകൾ നീണ്ട ചോദ്യ ചെയ്യലിനൊടുവിൽ ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് പറയുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത്‌ലാലിനെയും കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത് പീതാംബരനാണെന്നാണ്. തന്നെ കൃപേഷും, ശരത്‌ലാലും അക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.