Monday 30 March 2020




കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹം ചെന്നിത്തലയുടെ മകനും മരുമകളും നടത്തും

By Sooraj Surendran .19 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. ഡിസിസിയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ഇതേ തുടർന്ന് തിരുവനന്തപുരത്തും, ഹരിപ്പാടും നടത്താനിരുന്ന വിരുന്ന് സൽക്കാര പരിപാടികൾ മാറ്റിവെക്കുകയും ചെയ്തു. ഞായറാഴ്ചയാണ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയും വിവാഹിതരായത്.