Monday 20 January 2020




പെരിയ കൊലപാതകം: രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

By Sooraj Surendran .18 Feb, 2019

imran-azhar

 

 

കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി ഊർജിതമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ചിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. കൂടാതെ പ്രതികളെ പിടികൂടുന്നതിനായി കർണാടക പോലീസിന്റെ സഹായവും തേടി. കൃത്യം നടത്തുന്നതിനായി ഗുണ്ടകൾ എത്തിയ രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. കൊടുവാൾ പോലുള്ള മരകായുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പ്രദീപ് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.