Monday 25 October 2021




റഷ്യയിലെ പേമില്‍ സര്‍വകലാശാലയില്‍ സഹപാഠികൾക്കുനേരെ വെടിയുതിർത്ത് വിദ്യാർഥി; 8 മരണം

By Vidyalekshmi.20 Sep, 2021

imran-azhar

 

റഷ്യ: പേമില്‍ സര്‍വകലാശാലയില്‍ സഹപാഠികൾക്കുനേരെ വെടിയുതിർത്ത് വിദ്യാർഥി,എട്ട് മരണം. പത്തിലധികംപേര്‍ക്ക് പരുക്കേറ്റു.തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെൽമറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് വിദ്യാർഥികൾക്ക് നേരെ  നിറയൊഴിക്കുകയായിരുന്നു.  

 

അക്രമിയിൽ നിന്ന് രക്ഷപ്പെടാനായി വിദ്യാർഥികൾ ഒന്നാം നിലയിലെ ക്ലാസ് മുറിയില്‍നിന്ന്  ജനലിലൂടെ ചാടുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.