Friday 22 November 2019




കേരളത്തിൽ സ്ഥിരം നിപ നിരീക്ഷണ കേന്ദ്രത്തിന് കേന്ദ്ര നിർദേശം

By Chithra.12 Sep, 2019

imran-azhar

 

കോഴിക്കോട് : തുടർച്ചയായി രണ്ട് തവണ നിപ ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ സ്ഥിരമായി ഒരു നിപ നിരീക്ഷണകേന്ദ്രം എന്ന നിർദേശം ആരോഗ്യമന്ത്രാലയം നിർദേശം നൽകിയത്.

 

പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം തുടർച്ചയായി കണ്ടുവരുന്നതിനാൽ ഇതിനെപ്പറ്റി വിശദമായ പഠനം നടത്തണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്. വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും പ്രത്യേകം പഠനങ്ങൾ നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചു.

 

മസ്തിഷകജ്വരം കാരണമുണ്ടാകുന്ന പനികൾ ശ്രദ്ധിക്കണമെന്നും ജാഗ്രത വേണമെന്നും രണ്ട് മാസം മുൻപ് കേന്ദ്രം സംസ്ഥാനത്തിനയച്ച കത്തിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിക്കുന്ന അറിയിപ്പ് കഴിഞ്ഞ ആഴ്ച സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നൽകിയിരുന്നു.