Sunday 16 December 2018


തീവ്രപരിചരണ വിഭാഗത്തില്‍ഹനാനൊപ്പം ഫേസ്ബുക്ക് ലൈവ്; യുവാവിനെതിരെ പോലീസ് അന്വേഷണം

By Sooraj Surendran.01 Jan, 1970

imran-azhar

 

 

കൊടുങ്ങല്ലൂർ: മാധ്യമങ്ങളിലൂടെ പ്രശസ്തയായ ഹനാന് കൊടുങ്ങല്ലൂരില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. ഇന്നു രാവിലെയാണ് സംഭവം.ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതിനിടയിലാണ് അവിചാരിത സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുന്ന ഹനാനൊപ്പം ഒരു വ്യക്തി ഫേസ്ബുക്കിൽ ലൈവ് വീഡിയോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർമാർ വീഡിയോ എടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് ലൈവ് തുടരുകയായിരുന്നു. സംഭവത്തെ തുടർന്ന് മേത്തല സ്വദേശിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രധിഷേധം ആളിപ്പടരുകജയാണ്. വേദനകൊണ്ട് പുളയുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.