Tuesday 02 June 2020




പൂവൻ കോഴിയുടെ കൊത്തു കൊണ്ട സ്ത്രീ രക്തം വാർന്ന് മരിച്ചു

By Sooraj Surendran .03 Sep, 2019

imran-azhar

 

 

കാൻബറ: വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ കൊത്തു കൊണ്ട സ്ത്രീ രക്തം വാർന്ന് മരിച്ചു. ദക്ഷിണ ഓസ്‌ട്രേലിയയിലാണ് സംഭവം. മുട്ട ശേഖരിക്കാനായി കൂട്ടിലേക്ക് കയറിയ സ്ത്രീയുടെ കാലിലെ ഞരമ്പിലാണ് കോഴി കൊത്തിയത്. ഇതേ തുടർന്ന് കാലിൽ നിന്നും അമിതമായി രക്തം പ്രവഹിക്കാൻ തുടങ്ങി. അമിതമായുണ്ടായ രക്തപ്രവാഹത്തെ തുടർന്നാണ് എഴുപത്താറുകാരിയായ സ്ത്രീ മരിച്ചത്. പ്രായമാകുമ്പോൾ കാലിലെ ഞരമ്പുകൾ തളർന്നുപോകുന്നതാണ് അമിതമായി രക്തം പ്രവഹിക്കുന്നതിന് കാരണമെന്ന് വിദഗ്ധ ഡോക്ടർമാർ പറഞ്ഞു. ഇതൊരു പുതിയ സംഭവമല്ല. മാസങ്ങൾക്കു മുൻപ് കാലിൽ പൂച്ചയുടെ കടിയേറ്റ് ഒരു വയോധികൻ മരിച്ചിരുന്നതായും വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.