Tuesday 22 August 2017

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു

By praveen prasannan.01 Jun, 2017

imran-azhar

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 1.23 രൂപയും ഡീസല്‍ വില 89 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. മേയ് 16ന് പെട്രോള്‍ വില ലിറ്ററിന് 2.16 രൂപയും ഡീസല്‍ വില 2.10 രൂപയും കുറച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ദ്ധിച്ചത് കണക്കിലെടുത്താണ് രാജ്യത്തും വില വര്‍ദ്ധിപ്പിച്ചത്. നികുതി കൂടി ചേരുന്പോള്‍ ഇന്ധന വില ഇനിയും ഉയരും.