Monday 06 December 2021




അഞ്ച് മുതൽ പതിനൊന്ന് വയസുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ വളരെ ഫലപ്രദം

By Vidya.23 Oct, 2021

imran-azhar

 

വാഷിംഗ്ടൺ: കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിൻ അണുബാധ തടയാൻ ഫൈസറിന്റെ കൊവിഡ് വാക്‌സിൻ ഫലപ്രദമെന്ന് കണ്ടെത്തൽ.അമേരിക്കയിലെ ഫെഡറൽ ഹെൽത്ത് റെഗുലേറ്റർമാരുടെയാണ് കണ്ടെത്തൽ.

 

 

കുട്ടികളിൽ വാക്‌സിനേഷനുകൾ ആരംഭിക്കുന്നതിന് വലിയ പ്രോത്സാഹനമാണ് അമേരിക്ക നൽകുന്നത്.അതേസമയം വാക്‌സിൻ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

 

 

കൊവിഡ് മൂലമുള്ള മരണങ്ങളും, ആശുപത്രിവാസവും കുറയ്ക്കാനും ഫൈസർ വാക്‌സിൻ ഫലപ്രദമാണെന്ന് നിരീക്ഷിച്ചു. എന്നാൽ കുട്ടികൾക്ക് അടിയന്തിര ഉപയോഗത്തിനായി ഫൈസർ വാക്‌സിൻ അംഗീകരിച്ചിട്ടില്ല.

 

 


അധികൃതർ വാക്‌സിന് അംഗീകാരം നൽകിയാൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ അടുത്ത മാസം ആദ്യം ആരംഭിച്ചേക്കും.