Tuesday 17 September 2019




ബിനോയുടെ വാദങ്ങൾ പൊളിയുന്നു; ബീഹാര്‍ സ്വദേശിനി, താനും ബിനോയിയും കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവിട്ടു

By Sooraj Surendran .30 Jul, 2019

imran-azhar

 

 

ബിനോയ് കൊടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി മുറുകുന്നു. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് കോടിയേരിയുടെ വാദം തള്ളിക്കൊണ്ട് ബീഹാര്‍ സ്വദേശിനി, താനും ബിനോയിയും കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവിട്ടു. ഷാജഹാന്‍ ബിനോയ് (സാജോ) എന്ന യുവതിയുടെ ഫേസ്ബുക് പ്രൊഫൈലിന്റെ കവർ ചിത്രത്തിലാണ് ബിനോയും,യുവതിയും, കുട്ടിയും ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ടത്. ബിനോയ് ഡിഎൻഎ ടെസ്റ്റിനായി രക്തസാമ്പിളുകൾ നൽകിയതിന് പിന്നാലെയാണ് യുവതി ചിത്രം പുറത്തുവിട്ടത്. കേസിൽ ചിത്രം നിർണായക വഴിത്തിരിവാകും. ബീഹാര്‍ സ്വദേശിനിയോട് ഫോണില്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു