Saturday 11 July 2020




മംഗളുരു വിമാനത്താവളത്തിൽ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെടുത്തു; സിഐഎസ്എഫ് ബോംബ് നിർവീര്യമാക്കി

By Sooraj Surendran .20 Jan, 2020

imran-azhar

 

 

മംഗളുരു: മംഗളുരു വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് കണ്ടെടുത്തു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ശക്തമാക്കി. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) എത്തി ബോംബ് നിർവീര്യമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. മുഖം മറച്ച് ഓട്ടോറിക്ഷയിൽ കയറി പോകുന്ന ആളുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.