Sunday 16 December 2018


റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിൽ തെന്നി പിക്കപ്പ് വാൻ മറിഞ്ഞു

By Sooraj S.14 Jul, 2018

imran-azhar

 

 

നെടുമ്പാശേരി: ഇന്നലെ രാവിലെ ചെറിയവാപ്പാലശേരി പള്ളിക്ക് സമീപത്തായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. അങ്കമാലിയിൽ നിന്ന് തിരികെ വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. വരുന്ന വഴിക്ക് റോഡിൽ കെട്ടി കിടന്ന വെള്ളത്തിൽ തെന്നി നിയന്ത്രണം തെറ്റിയാണ് വാൻ മറിഞ്ഞത്. റോഡുകളുടെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കരണമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാൻ സാധിക്കാതെ വരുന്നതാണ് മറ്റൊരു കാരണം. ഇങ്ങനെ വരുബോൾ റോഡിലെ കുഴികൾ യാത്രക്കാർക്ക് ശ്രദ്ധിക്കാനാകാതെ വരുന്നു ഇങ്ങനെയാണ് ഈ റോഡുകളിൽ അപകടങ്ങൾ ഏറെയും ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.