Sunday 24 June 2018

റോഡരികില്‍ മൂത്രമൊഴിച്ച രാജസ്ഥാന്‍ മന്ത്രി വിവാദത്തില്‍; വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി

By Anju N P.15 Feb, 2018

imran-azhar

 

ജയ്പുര്‍: റോഡരികില്‍ മൂത്രമൊഴിക്കുന്ന മന്ത്രിയുടെ ചിത്രം വൈറലാകുന്നു. സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പാര്‍ട്ടിയുടെ തന്നെ മന്ത്രിയാണ് ജയ്പുരിലെ റോഡരികില്‍ മൂത്രമൊഴിച്ച് വിവാദത്തിലായിരിക്കുന്നത്.
ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് ആണ് സംഭവത്തില്‍ വിവാദത്തിലായിരിക്കുന്നത്. എന്നാല്‍ ഈ വിവാദത്തില്‍ വലിയ കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

 

സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി ജയ്പുര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഇതേ നഗരത്തിലെ റോഡരികില്‍ മന്ത്രി മൂത്രമൊഴിച്ച് വിവാദങ്ങള്‍ക്ക് ഇരയായത്.

 

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ 200 രൂപ ഫൈന്‍ അടക്കണമെന്നാണ് നിയമം.എന്നാല്‍ ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.