Tuesday 20 November 2018


ലയൺ എയർ തകരാറുകൾ പരിഹരിച്ചെന്ന് പൈലറ്റ് അറിയിച്ചതായി വിവരം

By Sooraj Surendran.01 Nov, 2018

imran-azhar

 

 

ജക്കാർത്ത: ഇന്തൊനീഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചാണ് യാത്ര നടത്തിയതെന്ന് വിവരം. വിമാനത്തിന്റെ ടേക്ക് ഓഫ് കഴിഞ്ഞ് അല്പസമയത്തിനുള്ളിൽ തന്നെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടെന്നും പൈലറ്റ് ഭവ്യ സുനേജ തകരാറുകൾ മാറിയെന്നും വിമാനം പറത്താൻ കഴിയുന്നുണ്ടെന്നും സന്ദേശം നൽകിയിരുന്നതായി ബാലി – നുസ ടെങ്കാര എയർപോർട്ട് അതോറിറ്റി ചീഫ് ഹെർസൻ വ്യക്തമാക്കി. പൈലറ്റും എയർ ട്രാഫിക് കണ്ട്രോളും നടത്തിയ പാൻ-പാൻ കോളിൽ തങ്ങളോട് ആകാശത്ത് തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയൂം ചെയ്തു. കൂടാതെ കടലിന്റെ അടിത്തട്ടിൽ നിന്നും വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്, ഇതിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അപകട കാരണം ബ്ലാക് ബോക്സിൽ നിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. 189 പേരാണ് അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.