Monday 25 October 2021




പൈലറ്റിന് ഹൃദയാഘാതം! 126 യാത്രക്കാരുമായി പുറപ്പെട്ട മസ്‌കത്ത് - ധാക്ക വിമാനം അടിയന്തരമായി ഇറക്കി

By സൂരജ് സുരേന്ദ്രൻ.27 Aug, 2021

imran-azhar

 

 

നാഗ്പുര്‍: 126 യാത്രക്കാരുമായി മസ്‌കത്തില്‍ നിന്ന് ധാക്കയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിംഗ് ചെയ്തത്.

 

വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ നൗഷാദിന് ഹൃദയാഘാതം ഉണ്ടായത്.

 

സംഭവത്തെ തുടർന്ന് വിവരം ഉടൻ തന്നെ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു.

 

11.37 ന് നാഗ്പൂരില്‍ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

 

വിമാനത്തിലുണ്ടായിരുന്ന 126 യാത്രക്കാരും സുരക്ഷിതരാണ്. പൈലറ്റിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

 

ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്റെ വിമാനമാണ് നാഗ്പൂരില്‍ ഇറക്കിയത്.