Tuesday 20 November 2018


മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് പിണറായി സര്‍ക്കാര്‍

By BINDU PP.25 Jun, 2018

imran-azhar

 

 

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് പിണറായി സര്‍ക്കാര്‍. മാധ്യമങ്ങളുമായി മന്ത്രിമാര്‍ സംസാരിക്കുന്ന കാര്യത്തില്‍ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് തയ്യാറെടുക്കുന്നതെന്നാണ് നിഗമനം. ഇതിനായി പി. എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഹണിട്രാപ്പ് കേസില്‍ കുടുങ്ങിയ എന്‍സിപി മന്ത്രി എ. കെ ശശീന്ദ്രന്‍റെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷനാണ് പി. എസ് ആന്റണി കമ്മീഷന്‍. മ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. മാധ്യമങ്ങളുമായി മന്ത്രിമാർ സംസാരിക്കുന്ന കാര്യത്തിൽ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരനാണ് ഉദ്ദേശിക്കുന്നത്.

 

മാധ്യമങ്ങളുമായി മന്ത്രിമാർ ഇടപെടുന്ന കാര്യത്തിൽ ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഫോൺകെണി വിവാദവും മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കാൻ നിയമിച്ച കമ്മീഷനാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന നിർദ്ദേശം നൽകിയിരുന്നത്. മാധ്യമങ്ങൾ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറുവെന്നും ഇതിന് അറുതിവരുത്താൻ പൊതുമാനദണ്ഡം വേണമെന്നുമാണ് പി.എസ്. ആന്റണി കമ്മീഷൻ ശുപാർശ ചെയ്തിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് സർക്കാർ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ ഒരുങ്ങുന്നത്.