Tuesday 20 November 2018


വിദശയാത്ര അനുമതി നിഷേധിച്ചത് എന്തിന്റെ അടിസ്ഥാനത്തിൽ? കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

By Sooraj Surendran.22 Oct, 2018

imran-azhar

 

 

തിരുവനന്തപുരം: കേന്ദ്രസർക്കാർ മന്ത്രിമാരുടെ വിദേശയാത്രാനുമതി നിഷേധിച്ചതിൽ രൂക്ഷ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരന്തം രൂക്ഷമായി ബാധിച്ച കേരളത്തിന്റെ പുനർനിർമ്മാണത്തിന് വേണ്ടിയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ യാത്ര പോകാൻ തീരുമാനിച്ചത്. എന്നാൽ കേന്ദ്രസർക്കാർ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി നൽകിയത്. കേന്ദ്രത്തിന് കേരളത്തോട് മുട്ടാപ്പോക്ക് നയമാണെന്നും മുഖ്യമന്തി കുറ്റപ്പെടുത്തി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ വിദേശയാത്രയെ കുറിച്ച് സംസാരിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നും, പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും പിണറായി വിജയൻ പ്രതികരിച്ചു. മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാൻ സാധിച്ചിരുന്നെങ്കിൽ വിദേശ മലയാളികളുടെ സഹായങ്ങൾ ലഭ്യമാകുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.