Tuesday 20 November 2018


റിപ്പോർട്ടും കൊണ്ടുപോയാൽ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണം; ബോർഡിനെതിരെ പിണറായി വിജയൻ

By Sooraj Surendran.23 Oct, 2018

imran-azhar

 

 

 

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ തീരുമാനത്തെ പിണറായി വിജയൻ ശക്തമായി എതിർക്കുകയായിരുന്നു. ദേവസ്വം ബോർഡ് മറ്റുള്ളവരുടെ കളിപ്പാവകളാകരുതെന്നും റിപ്പോർട്ടും കൊണ്ടുപോയാൽ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണം. ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ തുടർനടപടികളെ കുറിച്ചുള്ള നിയമോപദേശം തേടാനിരിക്കുകയാണ് ദേവസ്വം ബോർഡ്.

 

അതേസമയം സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന വിധിയെ മാനിച്ച് ശബരിമലയിൽ ദര്ശനത്തിനെത്തുന്ന സ്ത്രീകൾക്ക് വേണ്ട സുരക്ഷ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തന്ത്രിയുടെ കോന്തലയിൽ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുതെന്ന് ശബരിമല തന്ത്രിക്കും താഴമൺ കുടുംബത്തിനുമെതിരെയും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ കലാപമുണ്ടാക്കാൻ ആർ എസ് എസ് ബോധപൂർവ്വം ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.