Tuesday 20 November 2018


അണികളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി

By sruthy sajeev .31 Jul, 2017

imran-azhar


തിരുവനന്തപുരം. രാഷ്ര്ടീയ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സിപിഎമ്മും ബിജെപിയും കൂട്ടായി തീരുമാനമെടുത്തുവെന്നു യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു അറിയിച്ചു. ഇരു കൂട്ടരും അണികളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അക്രമ സംഭവങ്ങളില്‍നിന്ന് ഇരു കൂട്ടരുടെയും അണികള്‍ ഒഴിഞ്ഞുനില്‍ക്കുന്നതിനുള്ള ജാഗ്രത പുലര്‍ത്തും.

 

തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങളില്‍ സര്‍വകകഷിയോഗം ആറിന് വൈകിട്ട് മൂന്നിന് യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്നത് അത്യന്തം 
ദൗര്‍ഭാഗ്യകരമാണ്. കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കു നേരെയും കോടിയേരിയുടെ മകന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. ഇനി മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടായിരിക്കും.

 

കോട്ടയത്തെയും കണ്ണൂരിലെയും പ്രശ്‌നങ്ങള്‍ക്ക് അവിടെ ഉഭയകക്ഷി ചര്‍ച്ചയുണ്ടാകും. ഏതെങ്കിലും സംഭവങ്ങളില്‍ പാര്‍ട്ടി ഓഫിസുകളോ സംഘടനാ ഓഫിസുകളോ വീടുകളോ ആക്രമിക്കാന്‍ പാടിലെ്‌ളന്നതു നേരത്തേയുള്ള തീരുമാനമാണ്. അതു നടപ്പാക്കും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു