Tuesday 20 November 2018


ശ്രീധരൻ പിള്ളയുടെ അജൻഡ മറയില്ലാതെ പുറത്തായി: പിണറായി വിജയൻ

By Sooraj Surendran.05 Nov, 2018

imran-azhar

 

 

കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിയുടെ അജൻഡ മറയില്ലാതെ പുറത്തുവന്നിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം ക്ഷേത്ര തന്ത്രി ചെയ്തത് ശബരിമലയെ കളങ്കപ്പെടുത്തിയവരുമായി ഗൂഢാലോചന ചെയ്തിരിക്കുകയാണ്. ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ജനാധിപത്യ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന ആരും ഇതിനെതിരഭിപ്രായം പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേർന്ന എത്ര നേതാക്കളെ കോൺഗ്രസിന് തിരിച്ചുകൊണ്ടുവരാനാകുമെന്നും കേരളത്തിൽ ഇനി ബിജെപിയും എൽ ഡി എഫും മാത്രമേ ഉണ്ടാകൂവെന്നും പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ എൽഡിഎഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.