Sunday 20 January 2019


പിണറായി വിജയൻറെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം: പൊലീസ് കേസെടുത്തു

By BINDU PP.04 Jul, 2018

imran-azhar

 

 

തിരുവനന്തപുരം :പിണറായി വിജയൻറെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിച്ചവര്ക്കെതിരെ പോലീസ് കേസടുത്തു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ഉന്നത പോലീസ് സംഘത്തേയും മുന്നില്‍ നിര്‍ത്തി സദ്യയുണ്ണുന്ന മുഖ്യമന്ത്രി എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫയല്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്യപ്പെട്ടത്.പിണറായി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി രേഖപ്പെടുത്തി. മുഖ്യമന്ത്രി ഡയറിയില്‍ എഴുതുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഉന്നത പൊലീസ് സംഘവും നോക്കി നിന്നു. ഈ ചിത്രമാണ് മോര്‍ഫ് ചെയ്യപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക്കയായിരുന്നു. പിണറായി പൊലീസ് സ്വമേധയാണ് കേസെടുത്തത്.