Thursday 22 August 2019




ദുരിതാശ്വാസനിധിയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

By Neha C N.14 Aug, 2019

imran-azhar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ നടക്കുന്നത് അങ്ങേയറ്റംഅടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതശ്വാസ നിധിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശമ്പളവും അലവന്‍സും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നല്‍കുക. അതേസമയം കഴിഞ്ഞ തവണ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇത്തവണ അതില്‍ പങ്കാളികളാകമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.