By BINDU PP.11 Jul, 2017
തിരുവനന്തപുരം: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക അറസ്റ്റിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സമൂഹത്തിലെ എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ആദ്യം തന്നെ ചില പ്രതികളെ പിടികൂടിയിരുന്നു. പിന്നീടാണ് ഗൂഢാലോചന സംബന്ധിച്ച വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ പെടുമെന്ന് ഉറപ്പിക്കാവുന്നതാണ്. നേരത്തേയുള്ള ഡിജിപിയോടും ഇപ്പോൾ തുടരുന്ന ഡിജിപിയോടും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.