Sunday 20 January 2019


എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നി നീങ്ങി

By Sooraj S.10 Jul, 2018

imran-azhar

 

 

മുബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റൺവേയിൽ നിന്നും തെന്നി നീങ്ങുകയായിരുന്നു. മുംബയിൽ കനത്ത മഴയെ തുടർന്ന് റൺവേയിൽ നല്ല വഴുക്കൽ ഉണ്ടായിരുന്നു. രണ്ടേകാലോടെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ യാത്രക്കാർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. കനത്ത മഴ ഇപ്പോഴും വിമാന യാത്രക്ക് വെല്ലുവിളി ഉയർത്താറുണ്ട്. റൺവേയിൽ നിന്നും തെന്നി നീങ്ങിയ വിമാനം 10 അടി മാറിയാണ് നിർത്തിയത്. വിമാനം പറത്തിയ പൈലറ്റിന്റെ സമയോജിതമായ ഇടപെടലാണ് ഒരു വലിയ അപകടത്തിൽ നിന്നും യാത്രക്കാരെ രക്ഷിച്ചത്.