Monday 22 April 2019


കാലിഫോര്‍ണിയയില്‍ വിമാന അപകടം;5 മരണം

By Kavitha J.01 Jan, 1970

imran-azhar


ലോസ് ആഞ്ചലസ്: യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഞായറാഴ്ചയായിരുന്നു അപകടം. ലോസ് ആഞ്ചലസിന് തെക്കു-കിഴക്കുള്ള, ഓറഞ്ച് സിറ്റിയില്‍ വെച്ചാണ് അപകടം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനം അടിയന്തിരമായി താഴെയിറക്കാന്‍ ശ്രമിക്കവേ ഓറഞ്ച് സിറ്റിയിലുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ പാര്‍ക്കിംഗ് ഏരിയായിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. അമേരിക്കന്‍ സമയം വൈകിട്ട് 3.30നാണ് അപകടം നടന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് സാന്റാ അനയിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ച ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അപകട കാരണവും വ്യക്തമല്ല.