Monday 25 October 2021




റഷ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 16 പേര്‍ മരണം

By Vidya .10 Oct, 2021

imran-azhar


മോസ്‌കോ: പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു.എല്‍ 410 വിമാനമാണ് പ്രദേശിക സമയം രാവിലെ 9.23 ന് തകര്‍ന്നുവീണത്. ടട്ടര്‍സ്റ്റാനിലെ മെന്‍സെലിന്‍സ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

 

 


വിമാനത്തില്‍ 23 പേര്‍ ഉണ്ടായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു.ചികിത്സയില്‍ കഴിയുന്ന ഏഴുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.