Saturday 21 July 2018

അതിര്‍ത്തിയില്‍ പട്രോളിംഗിന് ഒട്ടകങ്ങളും

By sruthy sajeev .29 Dec, 2017

imran-azhar


ചണ്ഡീഗഢ്: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ പട്രോളിംഗിന് ഒട്ടകങ്ങളെ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യന്‍ കരസേന. യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നതിനും രാത്രി പട്രോളിംഗ് നടത്തുന്നതിനും ഒട്ടകങ്ങളെ ഉപയോഗിക്കാനാണ് പദ്ധതി. സിക്കിം-ടിബറ്റ്- ഭൂട്ടാന്‍ നിയന്ത്രണമേഖലകളില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പെ്പട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നീക്കം.

 

മുതുകില്‍ ഒറ്റ മുഴയുള്ളതും ഇരട്ട മുഴയുള്ളതുമായ ഒട്ടകങ്ങളെ ഉപയോഗിക്കാനാണ് സൈന്യം ആലോചിക്കുന്നത്. ബിക്കാനിറിലെ നാഷണല്‍ റിസേര്‍ച്ച് സെന്ററില്‍ നിന്ന് ഒറ്റ മുഴയുള്ള നാല് ഒട്ടകങ്ങളെ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. ലഡാക്കിലെ നൂബ്ര താഴ്വരയില്‍ മ
ുതുകില്‍ ഇരട്ട മുഴയുള്ള ധാരാളം ഒട്ടകങ്ങളുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും എത്തിക്കുന്നതിന് ഒട്ടകങ്ങളെ ഉപയോഗപെ്പടുത്താനാകും
എന്നാണ് കരുതുന്നത്.

 


പരന്ന പ്രതലത്തിലൂടെ രണ്ടു മണിക്കൂറിനുള്ളില്‍ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാന്‍ ഒട്ടകങ്ങള്‍ക്ക് സാധിക്കും. 220 കിലോഗ്രാം ഭാരം വരെ ചുമന്ന് വേഗത്തിലോടാനുള്ള
ഒട്ടകങ്ങളുടെ കഴിവ് യുദ്ധമേഖലകളില്‍ ഉപയോഗിക്കാനാണ് ഇന്ത്യന്‍ സേന ലക്ഷ്യമിടുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ)
ഇതു സംബന്ധിച്ച് ഗവേഷണം ആരംഭിച്ചിട്ടുണ്ട്.