Sunday 07 June 2020




ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും; തെരുവിലിറങ്ങാനുള്ള അവസരമല്ലെന്ന് പ്രധാനമന്ത്രി

By online desk .02 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. ലോക്ക്ഡൗൺ കാലാവധി പൂർത്തിയായാലും സഞ്ചാര നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പത്താം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി അവലോകന ചര്‍ച്ച നടത്തിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ഡോ.ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ലോക്ക്ഡൗൺ അവസാനിക്കുമ്പോഴും ആളുകൾ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും.