Tuesday 22 September 2020




ലോകം ഇന്ന് ഇന്ത്യയേ ആണ് ഉറ്റ് നോക്കുന്നത്, ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം പ്രതിജ്ഞയായി മാറുന്നു; മോദി

By Sooraj Surendran .15 Aug, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തില്‍ കൂടിയാണ്. ചെങ്കോട്ടയ്ക്ക് മുമ്പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരിക്കുന്നു. 74-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ 130 കോടി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി സംസാരിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട ദിനമാണിന്ന്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും കൂടിയാണ് ഇത്, മോദി പറഞ്ഞു.

 

ആത്മനിർഭർ ഭാരത് എന്ന സ്വപ്നം ഇന്ന് രാജ്യത്തിൻറെ പ്രതിജ്ഞയായി മാറിയിരിക്കുകയാണ്, 30 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു. രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങൾ സംയോജിക്കും. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു. സൈബര്‍ സുരക്ഷാ നയം നടപ്പാക്കും. 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. 1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

 

അതിർത്തികളിലെ പ്രകോപനങ്ങൾക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്നും ഭീകരവാദവും വെട്ടിപ്പിടിക്കൽ നയവും ഒരേ പോലെ നേരിടുമെന്നും മോദി പറഞ്ഞു. വീരമൃത്യു വരിച്ച സൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യക്കാരുടെ കഴിവിലും ആത്മവിശ്വാസത്തിലും സാമര്‍ഥ്യത്തിലും എനിക്ക് വിശ്വാസമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് നമ്മള്‍ ഒരിക്കല്‍ തീരുമാനമെടുത്താല്‍ അക്കാര്യം പൂര്‍ത്തിയാക്കുന്നത് വരെ വിശ്രമിക്കുന്നവരല്ല നമ്മളെന്നും മോദി കൂട്ടിച്ചേർത്തു.