Monday 06 December 2021




'ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അത് വിനയാകും'; അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട് - പ്രധാനമന്ത്രി

By സൂരജ് സുരേന്ദ്രന്‍.25 Sep, 2021

imran-azhar

 

 

ന്യൂയോര്‍ക്ക്: ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അത് വിനയാകും. അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങൾ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും യു.എന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

സഭയിൽ പാകിസ്താനെതിരെയും മോദി പരോക്ഷ വിമർശനം ഉന്നയിച്ചു. ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നായിരുന്നു മോദിയുടെ പരാമർശം.

 

അതിർത്തി വ്യാപിപ്പിക്കലോ ചൂഷണം ചെയ്യലോ ഇന്ത്യയുടെ ലക്ഷ്യമല്ലെന്നും സമുദ്ര മേഖലകൾ കൈവശം വയ്ക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാകില്ലെന്നും ചൈനയ്ക്ക് താക്കീത് നൽകിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

 

വാക്സിൻ വിഷയത്തിലും മോദി പ്രതികരിച്ചു. "ആവശ്യമുള്ള രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ നൽകും. ഇന്ത്യയിൽ വാക്സിൻ നിർമിക്കുന്നതിനായി എല്ലാ വാക്സിൻ കമ്പനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണ്" മോദി പറഞ്ഞു.

 

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തുടങ്ങിയ പ്രധാനമന്ത്രിയുടെ പ്രസംഗം 20 മിനിറ്റ് നീണ്ടുനിന്നു.