Sunday 07 June 2020




'ശുഭം കരോതി കല്യാണം', മുണ്ടുടുത്ത് ദീപം തെളിയിച്ച് മോദി; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

By Sooraj Surendran .06 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ ഇരുട്ടിനെതിരെ ഐക്യത്തിന്റെ വെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് രാജ്യം. വീടിന്റെ വാതിൽക്കലോ ബാൽക്കണയിലോ നിന്ന് ദീപം തെളിക്കണം. അതിലൂടെ വെളിച്ചത്തിന്റെ അതീതശക്തിയും നമ്മുടെ പോരാട്ടത്തിന്റെ പൊതുലക്ഷ്യവും വ്യക്തമാകുമെന്നും മോദി നിർദേശിച്ചിരുന്നു. റേസ് കോഴ്സ് റോഡിലെ വീട്ടിൽ ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപം തെളിയിച്ചു. നീല നിറത്തിലുള്ള നീളൻ കുർത്തയും നീല കരകളുള്ള മുണ്ടും ഉടുത്തായിരുന്നു മോദി ദീപം തെളിയിച്ചത്. ചിത്രത്തിന് വൻ പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്. 'ശുഭം കരോതി കല്യാണം' എന്ന പ്രാർത്ഥനയും മോദിയുടെ വീട്ടിൽ നിന്നും മുഴങ്ങി കേട്ടു.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ലൈറ്റുകള്‍ അണച്ച് ദീപം തെളിയിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ചു.രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം വിളക്കു തെളിച്ചു.കൂടാതെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവരും കൊറോണ എന്ന അന്ധകാരത്തെ മായ്ക്കാൻ ഐക്യദീപം തെളിയിച്ചു.