Tuesday 20 August 2019




'പി​എം മോ​ദി' മെയ് 19ന് ശേഷം മാത്രമേ റിലീസ് ചെയ്യാവൂ; തിരഞ്ഞെടുപ്പ് കമ്മീഷൻ

By Sooraj Surendran.25 Apr, 2019

imran-azhar

 

 

ന്യൂ ഡൽഹി: 'പി എം മോദി' എന്ന ചലച്ചിത്രത്തിന്റെ റിലീസ് മെയ് 19ന് ശേഷം മാത്രമേ റിലീസ് ചെയ്യാൻ പാടുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ചിത്രമാണ് 'പി എം മോദി'. അതോടൊപ്പം ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ നൽകിയ ഹർജി വെള്ളിയാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിലെത്തുന്നതുവരെയുള്ള ജീവിതമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റിലീസ് വൈകിപ്പിച്ചത്.