Friday 24 May 2019


വൻ റോഡ് ഷോയുടെ അകമ്പടിയോടെ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

By Sooraj Surendran.25 Apr, 2019

imran-azhar

 

 

ലക്‌നൗ: മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വാരണാസിയിൽ വൻ റോഡ് ഷോയുടെ അകമ്പടിയോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. നാളെയാണ് മോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. അല്‍പ സമയം മുന്‍പാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സമീപത്ത് നിന്ന് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്. പത്രിക സമർപ്പണ വേളയിൽ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ മോദിക്കൊപ്പമുണ്ടാകും.