Wednesday 23 October 2019




രാജ്യം അഭിനന്ദനെയോർത്ത് എന്നും അഭിമാനിക്കും: പ്രധാനമന്ത്രി

By Sooraj Surendran .01 Mar, 2019

imran-azhar

 

 

കന്യാകുമാരി: രാജ്യം അഭിനന്ദനെയോർത്ത് എന്നും അഭിമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിങ് കമാന്‍ഡർ അഭിനന്ദൻ വർധമാൻ പാകിസ്ഥാൻ പിടിയിൽ നിന്നും മോചിതനായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു മോദിയുടെ പ്രതികരണം. തുടർച്ചയായ ഇന്ത്യ -പാക് സംഘർഷങ്ങളിലും മോദി പ്രതികരിച്ചു. രാജ്യത്തിൻറെ സുരക്ഷയ്ക്കായി രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്നും, രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കരുതെന്നും മോദി പറഞ്ഞു. വളരെക്കാലമായി ഇന്ത്യക്കെതിരായ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരവാദങ്ങളിൽ കരണക്കാരായവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും മോദി പറഞ്ഞു.