Wednesday 23 October 2019




പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

By Sooraj Surendran.06 Mar, 2019

imran-azhar

 

 

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തനിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്കും, പരിഹാസങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടികൾ മോദി വിരുദ്ധതയുടെ പുതിയ തലങ്ങൾ തേടി അലയുകയാണെന്നും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം തന്നെ മാനസികമായി തളർത്തുന്നതിന്റെ ഭാഗമായി തന്റെ കുടുംബത്തെയും, വീട്ടുകാരെയും കുറ്റം പറയുകയാണെന്നും, ജാതീയമായും അധിക്ഷേപിക്കാൻ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. ചെന്നൈയിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. രാജ്യത്ത് നിന്നും ഭീകരവാദവും ഇല്ലായ്മ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എന്നാൽ പ്രതിപക്ഷം ഇത്തരം വിഷയങ്ങൾ പോലും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണെന്നും മോദി പറഞ്ഞു. രാജ്യത്ത് ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ഇതിന് ഉദാഹരണമാണ് ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടുകാരെ മോചിപ്പിച്ചതും, 850 ഇന്ത്യക്കാരെ സൗദി അറേബിയയിൽ നിന്നും മോചിപ്പിച്ചതെന്നും മോദി പറഞ്ഞു.