Friday 05 June 2020




മോദിയുടെ ചൗക്കിദാർ പ്രചാരണത്തിന് വഴിമുടക്കി നീരവ് മോദി

By Sooraj Surendran .18 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രചാരണ തന്ത്രമായിരുന്നു 'മേം ഭീ ചൗക്കീദാർ'. എന്നാൽ പ്രചാരണത്തിന് വഴിമുടക്കിയിരിക്കുകയാണ് നീരവ് മോദി. സംഭവം ഇങ്ങനെ: നീരവ് മോദിയുടെ ആരാധകനെന്ന് വിശേഷിപ്പിച്ച ആരാധകൻ മോദിയുടെ ട്വിറ്റർ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുന്നു. 'താങ്കളുടെ പങ്കാളിത്തം മേം ഭീ ചൗക്കീദാർ നീക്കത്തെ ശക്തിപ്പെടുത്തുന്നു സുരക്ഷിതവും സമ്പദ്സമൃദ്ധവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനു താങ്കളുടെ സഹകരണം സഹായകമാകും. ദാരിദ്ര്യവും മാലിന്യവും അഴിമതിയും ഭീകരതയും ഉൾപ്പെടെയുള്ള വിപത്തുകളെ നമുക്ക് ഒത്തുചേർന്നു നേരിടാം' എന്ന് മോദിയുടെ അക്കൗണ്ടിൽ നിന്നും ഓട്ടോ മെസേജ് പോകുന്നു. തുടർന്ന് കടം മുഴുവൻ 'എഴുതിത്തള്ളുക' എന്ന് നീരവ് മോദി ആരാധകൻ പ്രതികരിക്കുന്നു. തുടർന്ന് മോദി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.