Friday 05 June 2020




ശത്രുക്കൾ വലിയ വില നൽകേണ്ടി വരും, തിരിച്ചടിക്കാൻ സേനക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി

By Sooraj Surendran .15 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: പുൽവാമയിലെ ചാവേറാക്രമണത്തിൽ ശക്തമായ മറുപടി നൽകുമെന്നും, തിരിച്ചടിക്കാൻ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യ, ഒന്നാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണിതെന്നും മോദി പറഞ്ഞു. തിരിച്ചടിക്കാനുള്ള കരുത്തും, ആത്മവീര്യവും സേനയ്ക്ക് ഒട്ടും ചോർന്ന് പോയിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു. രാഷ്ട്രീയം മറന്ന് എല്ലാവരും രാജ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി കൂടെ നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങൾക്കും മോദി നന്ദി പറഞ്ഞു. അക്രമണങ്ങളിലൂടെ ഇന്ത്യയെ തകർക്കാനാകില്ലെന്നും മോദി പറഞ്ഞു.