Wednesday 23 October 2019




ഇടക്കാല ബജറ്റ് വെറും ട്രയൽ മാത്രം: മോദി

By Sooraj Surendran .01 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാർ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് വെറും ട്രയൽ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന് ജനങ്ങളോടുള്ള സത്യസന്ധതയുടെയും ആത്മാര്ഥതയുടെയും തെളിവാണിതെന്നും മോദി പറഞ്ഞു. കർഷകർക്കും മധ്യവർഗക്കാർക്കും ഒരുപോലെ പ്രയോജനമാകുന്ന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും ഇത് രാജ്യത്തെ 15 കോടി പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സഹായകമാകുമെന്നും മോദി പറഞ്ഞു. ദരിദ്രരുടെയും മധ്യവർഗത്തിന്റെയും പുരോഗതിയും കർഷകരുടെ മുന്നേറ്റവുമാണു ബജറ്റ് ലക്ഷ്യം വയ്ക്കുന്നതെന്നും മോദി വ്യക്തമാക്കി. അതേസമയം കർഷകരുടെയും തൊഴിലാളികളുടെയും മധ്യവർഗത്തിന്റെയും പ്രതീക്ഷകൾ സാക്ഷാൽക്കരിക്കുന്നതാണു ബജറ്റെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടു. അഞ്ചു ലക്ഷം വരെ വരുമാനമുള്ളവരെ ആദായനികുതിയിൽനിന്ന് ഒഴിവാക്കുമെന്നും ബജറ്റിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് ഇത് അവർക്ക് വളരെയധികം സഹായകമാകുമെന്ന് മോദി പറഞ്ഞു.