Sunday 22 September 2019




രണ്ടാം മോദി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും

By anju.30 May, 2019

imran-azhar

രണ്ടാം മോദി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുള്‍പ്പെടെയുള്ള വിദേശ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

 

മോദിക്കൊപ്പം മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാറാം എന്നിവര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷികളുടെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജെ.ഡി.യുവിനും ശിവസേനക്കും രണ്ട് വീതം അംഗങ്ങളാകും രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലുണ്ടാവുക. രാജീവ് രജ്ഞന്‍ സിങ്, സന്തോഷ് കുശ്വാഹ എന്നിവരായിരിക്കും ജെ.ഡി.യു പ്രതിനിധികള്‍.

 

അനില്‍ ദേശായ്, സജ്ഞയ് റാവത്ത് എന്നിവര്‍ ശിവസേനയില്‍ നിന്നും. എല്‍ജെപിയുടെ രാംവിലാസ് പാസ്വാനും അകാലിദളിന്റെ ഹര്‍സിംറത്ത് കൗര്‍ ബാദലും മന്ത്രിസ്ഥാനത്ത് തുടര്‍ന്നേക്കു ബംഗ്ലാദേശ്, ശ്രീലങ്ക കിര്‍ഗിസ്ഥാന്‍, മ്യാന്മാര്‍ എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും മൌറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാഷ്ട്രങ്ങളുടെ പ്രധാനമന്ത്രിമാരും തായ് ലന്റിന്റെ പ്രതിനിധിയുമടക്കം നിരവധി വിദേശ പ്രതിനിധികള്‍ കൂടി എത്തുന്നതോടെ രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മാറ്റ് കൂടും. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹാമിദ് ഇന്നലെ വൈകിട്ടോടെ ഇന്ത്യയിലെത്തി. മറ്റുള്ളവര്‍ ഇന്ന് രാവിലെ മുതല്‍ എത്തിത്തുടങ്ങും.