Tuesday 18 February 2020




ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി കിര്‍ഗിസ്ഥാനിലേക്ക്

By anju.13 Jun, 2019

imran-azhar

ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ വച്ചാണ് ഉച്ചകോടി നടക്കുക.

 

വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കിലെ ചൈനീസ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.

 

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്. അതേസമയം, ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു പോകുന്നതിനായി മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.