Wednesday 19 September 2018



സാമ്പത്തീക മാന്ദ്യം സ്ഥിരീകരിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി

By sruthy sajeev .12 Oct, 2017

imran-azhar


ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയും. രൂപീകരിച്ചതിന് ശേഷം ഇ താദ്യമായി ചേര്‍ന്ന യോഗത്തിന് ശേഷം രാജ്യത്ത് ചില പ്രശ്‌നങ്ങളുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സമിതി തലവന്‍ ബിബേക് ദെബ്‌റോയ് വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടുത്ത നവംബറില്‍ സമിതി വീണ്ടും ചേരും. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ബഡ്ജറ്റില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇപേ്പാഴത്തെ സാമ്പത്തിക മാന്ദ്യത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടില്‌ള. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആറ് മാസത്തേക്കു മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.