Sunday 22 September 2019




കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾക്ക് വധശിക്ഷ: ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

By Online Desk .11 Jul, 2019

imran-azhar

 

 

ന്യൂഡല്‍ഹി:കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ലഭിക്കും വിധം പോക്‌സോ നിയമ ഭേദഗതി ബില്ലിനും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണബില്ലിനും കേന്ദ്രമന്ത്രിസഭഅംഗീകാരം നല്‍കി.

 

16-ാം ലോക്‌സഭയുടെ കാലത്ത് അവതരിപ്പിച്ച ഇരു ബില്ലുകളുടെയും കാലാവധി കഴിഞ്ഞതോടെയാണ് കേന്ദ്രമന്ത്രി സഭ വീണ്ടും അംഗീകാരം നല്‍കിയത്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും.പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കടുത്ത ശിക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ഭേദഗതി. നിയമത്തിലെ 2,4,5,6,9,14,15,34,42,45 ചട്ടങ്ങളിലാണ് മാറ്റം വരുത്തുന്നത്.