Sunday 24 March 2019


സാഹിത്യകാരന്‍ കുഞ്ഞിരാമന്‍ പാനൂര്‍ അന്തരിച്ചു

By Abhirami Sajikumar.20 Feb, 2018

imran-azhar

തിരുവനന്തപുരം: എഴുത്തുകാരനും സാമൂഹിക പ്രവര്ത്തകനുമായ കെ. പാനൂര് (84) അന്തരിച്ചു. ചൊവ്വാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ. പാനൂര് എന്ന തൂലികാനാമത്തില് അറിയപ്പെടുന്നു. കുഞ്ഞിരാമന്‍ പാനൂര് കേരളത്തിലെ ആഫ്രിക്ക, ഹാ നക്‌സല് ബാരി, കേരളത്തിലെ അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്

കവി, ഉപന്ന്യാസകാരന്‍ എന്നീ നിലകളില് വിദ്യാര്ഥികാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്നു കുഞ്ഞിരാമന്‍ പാനൂര്. റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. കേരളത്തില് പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവര്ത്തനത്തില്‍ അഴിമതിമുക്തമായ സേവനം നടത്തിയിട്ടുണ്ട്. ഡപ്യൂട്ടി കളക്ടറായാണ് സര്‍വ്വീസില്‍ നിന്നു് വിരമിച്ചത്. 2006-ല് സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്