Tuesday 19 March 2024




25 വർഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി

By Sooraj S .18 Jun, 2018

imran-azhar

 

 

കഴക്കൂട്ടം: ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതിയെ നീണ്ട 25 വർഷങ്ങൾക്ക് ശേഷം പോലീസ് ഐതിഹാസികമായ പിടികൂടി. വർഷങ്ങൾക്ക് മുൻപ് ഇയാൾ സംഘം ചേർന്ന് വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കവർച്ച നടത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായ കുളത്തൂര്‍ ഹരിജന്‍ കോളനിയില്‍ സജികുമാർ എന്ന് വിളിക്കുന്ന കുമാർ. ഇയാൾ കഴക്കൂട്ടം ഭാഗത്ത് എവിടെയോ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ എസ്. അജയ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ സുധീഷ് കുമാര്‍, സിപിഒമാരായ പ്രസാദ് , ശ്യാംലാല്‍, അരുണ്‍ എന്നിവരാണ് സാഹസികമായി പ്രതിയെ അറസ്റ്റ് ചെയ്തത്.